ആയിരങ്ങള്‍ക്ക് ആശ്വാസമായി IRPC

ആയിരങ്ങള്‍ക്ക് ആശ്വാസമായി IRPC യുടെ

സാന്ത്വന മെഡിക്കല്‍ ഹെല്‍പ്പ് ഡസ്ക്ക്


കണ്ണൂര്‍ ജില്ലയിലെ അതിപുരാതനവും പ്രസസ്തമായ ആലക്കോട് അരങ്ങം ശ്രീ മഹാദേവ
  ക്ഷേത്രത്തിലെ 8 ദിവസം നീണ്ടുനില്‍ക്കുന്ന തിരു ഉത്സവത്തിന്റെ ഭാഗമായി IRPC ആലക്കോട്


സോണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ഹെല്‍പ്പ് ഡസ്ക്ക് ഒരുക്കി.ആലക്കോട് പി.ആര്‍.രാമവര്‍മ്മരാജ മെമ്മോറിയല്‍ സഹകരണ ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ്
ഒരുക്കിയത്.ജീവിതശൈലീരോഗ നിര്‍ണ്ണയവും, പ്രാഥമിക ചികിത്സാസൗകര്യവും ഉണ്ടായി.
ഡോക്ടറുടെ സേവനവും സാധാരണ ജനങ്ങള്‍ക്ക് സാന്ത്വനമായി.




ഉത്സവത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായാണ് ഇങ്ങനെ ഒരു സേവനം ഒരുക്കിയത്.
കണ്ണൂര്‍ ജില്ലയിലെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ സൃഷ്‌ടിച്ച IRPC ഇതിനോടകം അവശത അനുഭവിക്കുന്ന പതിനായിരക്കണക്കിന് രോഗികള്‍ക്ക് തുണയായി മാറിക്കഴിഞ്ഞു ഈ സാന്ത്വന സംരംഭം.ആലക്കോട് മേഖലയിലും മികച്ച പ്രവര്‍ത്തനമാണ് സോണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്.കൂടുതല്‍ മേഖലയിലേക്ക് IRPC യുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി കണ്‍വീനര്‍ കെ.പി.കുഞ്ഞിക്കൃഷ്ണനും ചെയര്‍മാന്‍ കെ.എം.ഷാജുവും പറഞ്ഞു.

1 Response to "ആയിരങ്ങള്‍ക്ക് ആശ്വാസമായി IRPC"

Scrolling box

Popular Posts

PSC Coaching