പി എസ് സി : കേരള നവോത്ഥാനം





1. ജ്ഞാനപീഠം നേടിയ ആദ്യത്തെ മലയാളി? 


 ഉത്തരം : ജി. ശങ്കരക്കുറുപ്പ്

2. ഇന്ത്യയിലെ ആദ്യത്തെ സോഫ്റ്റ് വെയർ ടെക്നോളജി പാർക്ക് സ്ഥാപിച്ച വർഷം? 


ഉത്തരം : തിരുവനന്തപുരം

3. ഇംഗ്ളീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ കലാപം? 


 ഉത്തരം : ആറ്റിങ്ങൽ കലാപം

 4. അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത? 


ഉത്തരം : കെ.സി. ഏലിയാമ്മ

5. ഏത് നവോത്ഥാനനായകന്റെ ജന്മസ്ഥലമാണ് വെങ്ങാനൂർ? 


ഉത്തരം : അയ്യങ്കാളി

6. ശ്രീമൂലം തിരുനാൾ രാജാവിന് മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷമേത്? 


ഉത്തരം : 1891

7. ചിന്നാർ വന്യമൃഗസംരക്ഷണകേന്ദ്രം ഏത് ജില്ലയിലാണ്? 


ഉത്തരം : ഇടുക്കി

8. നിങ്ങളെന്നെ കോൺഗ്രസാക്കി എന്ന പുസ്തകം എഴുതിയതാര്? 


ഉത്തരം : എ.പി. അബ്ദുള്ളക്കുട്ടി

 9. ഇന്ത്യയിൽ സമ്പൂർണസാക്ഷരത കൈവരിച്ച ആദ്യ പട്ടണം? 


ഉത്തരം : കോട്ടയം

10. കുന്ദലത എന്ന നോവൽ എഴുതിയതാര്? 


ഉത്തരം : അപ്പു നെടുങ്ങാടി

11. കേരളത്തിലെ മാഗ്നാക്കാർട്ട എന്നു വിശേഷിപ്പിക്കപ്പെടുന്ന സംഭവമേത്? 


ഉത്തരം : ക്ഷേത്രപ്രവേശന വിളംബരം

12. പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ലഭിച്ച താളിയോലഗ്രന്ഥങ്ങൾ ഏതു പേരിലറിയപ്പെടുന്നു? 


ഉത്തരം : മതിലകം രേഖ

13. കേരളസംസ്ഥാന കോൺഗ്രസ് സമ്മേളനം 1921 ൽ ആദ്യമായി നടന്നതെവിടെ? 


ഉത്തരം : ഒറ്റപ്പാലം

14. ടി.സി യോഹന്നാന് അർജുന അവാർഡ് ലഭിച്ചത് ഏത് കായിക വിഭാഗത്തിലാണ്? 


ഉത്തരം : അത് ലറ്റിക്സ്

15. നജീബ് ഏത് കൃതിയിലെ പ്രധാന കഥാപാത്രമാണ്?

ഉത്തരം : ആടു ജീവിതം





Scrolling box

Popular Posts

PSC Coaching