കേരളത്തിലും ജലം കിട്ടാക്കനിയായി മാറുന്നു... ജാഗ്രത



കേരളത്തിലെ 70 ശതമാനം പേർക്കും ശുദ്ധജലം അവരവരുടെ വീടുകളിൽ ഉള്ള കിണർ, കുളം എന്നിവയിൽ നിന്ന് ലഭ്യമാകുന്നുണ്ട്. 17.2 ശതമാനം പേർക്ക് ഭാഗികമായേ ശുദ്ധജലം ലഭിക്കുന്നുള്ളൂ. 

 നഗരങ്ങളിലും മറ്റും സർക്കാർ ശുദ്ധജലം കുഴലുകളിൽ എത്തിക്കുന്നുണ്ട്. എന്നാൽ സമുദ്രതീരത്ത് കിടക്കുന്ന വൈപ്പിൻ പോലുള്ള ഗ്രാമപ്രദേശങ്ങളിലാണ് ശുദ്ധജലക്ഷാമം ഏറ്റവും രൂക്ഷം. 

നദികളിൽ നിന്നും പാടങ്ങളിൽ നിന്നും അനുവദനീയമായ അളവിലും കൂടുതൽ മണൽ എടുക്കുന്നത് കേരളത്തിലെ പലയിടങ്ങളിലും വേനൽ കാലത്ത് ജലക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്. വീടിന്റെ മുകളില്‍ വീഴുന്ന വെള്ളം പാത്തി വഴി ചരലും കരിയും നിറച്ച കുറ്റികളിൽ വീഴ്ത്തി അവിടെ നിന്ന് ചെറിയൊരു പൈപ്പ് വഴി കിണറ്റിലേക്ക് വെള്ളം അരിച്ചിറക്കുന്ന രീതി കേരളത്തിന്റെ പലഭാഗങ്ങളിലും കണ്ടുവരുന്നു. 

സില്‍പ്പോളിന്‍ പ്ലാസ്റ്റിക്ക് കുളങ്ങൾ- തുറസായ സ്ഥലത്ത് സാമാന്യം നല്ലൊരു കുഴി എടുപ്പിച്ച ശേഷം ഇതിലൊരു കട്ടിയുള്ള സില്‍പ്പോളിന്‍ പ്ലാസ്റ്റിക്ക് വിരിച്ചാല്‍ മഴ കഴിയുമ്പോഴേയ്ക്കും ഒരു കുളമായി മാറും. 

കുളത്തിനു മുകളിൽ നാല് കമ്പ് നാട്ടി അതില്‍ ഒരു തുണി വിരിച്ച്കെട്ടി നടുവിലൊരു ചെറിയ കല്ല് ഇട്ടാല്‍ തുണിയുടെ നടുഭാഗം തൂങ്ങിക്കിടക്കും. മഴ പെയ്യുമ്പോള്‍ നടുഭാഗത്ത് കൂടെ വെള്ളം തുള്ളി തുള്ളിയായി കുളത്തിൽ എത്തും. മലയോര മേഖലകളിൽ ജലം സംഭരിക്കുന്നത് ഈ രീതിയിൽ ആണ്. ഒരു ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ 14 പൈസയാണ് ചെലവ്. 

ഫെറോസിമന്റ് മഴവെള്ള സംഭരണി( ലിറ്ററിന് രണ്ടു രൂപ) , പ്ലാസ്റ്റിക് റെഡിമെയ്ഡ് ടാങ്കുകള്‍( ലിറ്ററിന് നാലുരൂപ) എന്നിവയും ജലം ശേഖരിക്കാൻ സഹായകമാണ്.


പരിഹാര മാർഗ്ഗങ്ങൾ

1. ജല സംരക്ഷണം വിദ്യാലയങ്ങളിലും കലാലയങ്ങളിലും പഠിപ്പിക്കുക .

2. വൃക്ഷതൈകൾ വച്ച് പിടിപ്പിക്കുക .

3. പാടം നികത്തുന്നത് കർശനമായി തടയുക .

4. മഴവെള്ള സംഭരണി എല്ലാ വീടുകൾക്കും നിർബന്ധമാക്കുക.

5. കുടിവെള്ളത്തിൽ മാലിന്യം കലരുന്നത് തടയുക .

6. പൈപ്പ് ലൈൻ ജല വിതരണം കാര്യക്ഷമമാക്കുക .

7. മാലിന്യ സംസ്കരണം ശാസ്തിയമാക്കുക .

8. പുതിയ പൊതു കിണറുകളും സംഭരണികളും നിർമ്മിക്കുക.

9. നിലവിലുള്ള കുളങ്ങൾ,കിണറുകൾ എന്നിവ വൃത്തിയാക്കി മഴവെള്ള ശേഖരത്തിന് ഊന്നല്‍ നല്‍കുക .

10. നദികളിലും ആറുകളിലും ചെക്ക്‌ ഡാം നിർമ്മാണം-കൈത്തോടുകളില്‍ തടയണ കെട്ടിനിര്‍ത്തി സമീപ പ്രദേശങ്ങളിലെ ഉറവകളിലെ നീരൊഴുക്ക് വര്‍ധിപ്പിക്കക.

11. മഴപൊലിമ പദ്ധതി എല്ലാ ജില്ലകളിലും എത്തിക്കുക.

12. പുതിയ കനാലുകളുടെ നിർമ്മാണം .

13. കാർഷിക മേഖലക്ക് ശാസ്ത്രിയമായ ജലസേചന രീതികൾ ഉപയോഗിക്കുക.

14. മഴകുഴികളുടെ നിർമ്മാണം.

കടപ്പാട് : ജോമി വെട്ടുകല്ലേൽ 


0 Response to "കേരളത്തിലും ജലം കിട്ടാക്കനിയായി മാറുന്നു... ജാഗ്രത"

Post a Comment

Scrolling box

Popular Posts

PSC Coaching