മഞ്ഞു പെയ്യും പോലെ -



മഞ്ഞു പെയ്യും പോലെ


പത്രത്താളുകളില്‍
പറഞ്ഞറിയിക്കാനാവാത്ത
നൊമ്പരങ്ങളുടെ
കടലിരമ്പം

അക്ഷരജാലങ്ങളില്‍
വരച്ചുകാട്ടുന്നത്
ആര്‍ത്തി, വഞ്ചന-
പരിത്യാഗത്തിന്‍റെ
നീണ്ട വാളുകള്‍

കരുണ വറ്റിയവന്‍റെ
മനസ്സുമായി പ്രഭാതങ്ങളെ
വരവേല്‍ക്കുന്ന
കരിമഷിക്കൂട്ടുകള്‍

കണ്ണില്‍,
ഭയത്തിന്‍റെ സൂചിമുനകളെ
പുറത്തേക്കു തള്ളിക്കുന്ന
യുദ്ധ വര്‍ത്തമാനങ്ങള്‍,
അഭയാര്‍ത്ഥി പ്രയാണങ്ങള്‍

തിരക്കൈകള്‍ താരാട്ട് പാടി
മണല്‍ത്തരികളെ
ചുംബിച്ചുറങ്ങിയ
നിന്‍റെ നിശ്ചല ദൃശ്യം!

പിടിച്ചടക്കലിന്‍റെ,
പുറം തള്ളലിന്‍റെ
തീരാക്കഥകള്‍ക്കൊരാമുഖം
മകനേ....മാപ്പ്....!

എം.കെ.ഉമാദേവി
ഗവ: ഹൈസ്കൂള്‍ തടിക്കടവ്

Scrolling box

Popular Posts

PSC Coaching