പ്രശസ്ത പരിസ്ഥിതി പ്രവര്ത്തകന് കല്ലേന് പൊക്കുടന് അന്തരിച്ചു. 85 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെതുടർന്ന് കണ്ണൂര് ചെറുകുന്ന് മിഷന് ആസ്പത്രിയിലായിരുന്നു അന്ത്യം. ജലജീവികളെ സംരക്ഷിക്കുന്നതിനും ഉപ്പുവെള്ളത്തെ ശുദ്ധീകരിക്കുന് നതിനും കരയെ രക്ഷിക്കുന്നതിന ും ഉപകാരപ്പെടുന്ന കണ്ടല്‍ക്കാടുകളെ നട്ടുവളര്‍ത്തി സംരക്ഷിച്ചതിലൂടെയാണ് കല്ലേന്‍പൊക്കുടന്‍ ശ്രദ്ധേയനായത്.
പല രാജ്യങ്ങളും വന്‍ മുതല്‍മുടക്കി കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുമ്പോള്‍ ആരുടെയും ധനസഹായത്തിനോ അംഗീകാരത്തിനോ കാത്തുനില്‍ക്കാതെ യാ ണ്പൊക്കുടന്‍വന്‍ക ണ്ടല്‍ക്കാടുകള്‍ നട്ടുവളര്‍ത്തിയിട്ടു ള്ളത്.സംസ്ഥാന സര്ക്കാരിന്റെ വനമിത്ര പുരസ്കാരവും ഹരിത വ്യക്തി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
2001 ല് പിവി തമ്പി പുരസ്കാരം 2012 ല് ഭൂമി മിത്ര പുരസ്കാരം എന്നിവയു നേടി. കണ്ടല് കാടുകളേക്കുറിച്ച് ഒട്ടേറെ പുസ്തകങ്ങള് രചിച്ചിട്ടുണ്ട്. 2013 പപ്പീലിയോ ബുദ്ധയില് കരിയന് കഥാപാത്രത്തെ അവതരിപ്പിച്ചു. അരിങ്ങളേയൻ ഗോവിന്ദൻ പറോട്ടിയുടെയും കല്ലേൻ വെള്ളച്ചിയുടെയും മകനായി 1930 ൽ കണ്ണൂർ ജില്ലയിൽ ഏഴോം പഞ്ചായത്തിലെ എടക്കിയിൽ തറയിലാണ് പൊക്കുടൻ ജനിച്ചത്.കണ്ടല്കാടുകള് സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങി യ പൊക്കുടന്റെ സംഭാവനകള്ക്ക് യുനസ്കോയുടെ പരാമര്ശം നേടിയിട്ടുണ്ട്.
ജീവിതത്തില് നിന്നും പ്രകൃതിയിലേക്ക് തുറന്ന വാതായനമാണ് കല്ലേന് പൊക്കുടന്റെത്. എഴുതി വച്ചിരിക്കുന്ന പരിസ്ഥിതി സംരക്ഷണരീതികള് പിന്തുടരുന്ന രീതിയല്ല പൊക്കുടന്റെത്. പൊക്കുടന് കണ്ടെടുക്കുന്ന കണ്ടല്പ്പാടങ്ങളും കൂട്ടിച്ചേര്ക്കുന്ന പ്രകൃതിയുടെ പാടങ്ങളും നമ്മുടെ ആവാസവ്യവസ്ഥ പോലെ ഒരു വിദ്യാഭ്യാസ സമ്പ്രദായം കൂടിയാണ്.പ്രകൃതി സംരക്ഷകരായ കണ്ടല്ക്കാടുകളെ സംരക്ഷിക്കുന്നത ിലൂടെയാണ് വേരുറച്ച വിപ്ലവകാരിയായ പൊക്കുടന് വ്യത്യസ്തനാകുന്നത്.
മുതലാളിമാര്ക്കും ജന്മിമാര്ക്കുമ െതിരായുള്ള വിപ്ലവബോധം കുഞ്ഞുന്നാളിലെ പൊക്കുടന്റെ മനസ്സില് തീയായി. അരുതായ്മകള്ക്കെതിരെ പൊരുതാ ന്ജീ വിതം പകുത്തു നല്കിയ പൊക്കുടന്‍ ഓര്‍മ്മയായി.
