രക്തം നല്‍കാന്‍ മൊബൈല്‍ ആപ്പ്
കണ്ണൂർ ജില്ലയിലെ ഡി.വൈ.എഫ്.ഐ തടിക്കടവ് മേഖലാ കമ്മിറ്റി യുടെ ഭാഗമായി പ്രവർത്തിക്കുന്ന നവ മാധ്യമ സമിതി വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ മാതൃകയാവുകയാണ്.നവ മാധ്യമ സമിതി തയ്യാറാക്കിയ ആൻഡ്രോയ്ഡ് മൊബൈൽ ആപ്പ് സംസ്ഥാന പ്രസിഡൻ്റ് ടി.വി.രാജേഷ് എം.എൽ.എ ജില്ലാ പ്രസിഡൻ്റ് ബിജു കണ്ടക്കൈക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. തിമിരിയിൽ വച്ച് നടന്ന പരിപാടിയിൽ മനു തോമസ്, സി.എൻ.ഷൈൻ കുമാർ, കെ.ഹരീഷ്, എം.കരുണാകരൻ, പി.വി.ബാബുരാജ് എന്നിവർ സംസാരിച്ചു.
അത്യാവശ്യ ഘട്ടങ്ങളിൽ രക്തം ആവശ്യമായി വരുന്നവർക്ക് ആശ്വാസമായാണ് Blood Book എന്ന നൂതന ആശയം നാടിന് സമർപ്പിച്ചത്. രക്തദാതാക്കളെ കണ്ടെത്താനുള്ള മൊബൈൽ ആപ്പ് ആണ് ബ്ലഡ് ബുക്ക്. ഇൻ്റർനെറ്റ് സേവനമില്ലാതെ ആൻഡ്രോയ്ഡ് മൊബൈൽ ഉള്ള ആർക്കും രക്തം ആവശ്യമുള്ള സമയത്ത് സ്വന്തം മൊബൈലിൽ നിന്ന് ആപ്ലിക്കേഷനിൽ കാണുന്നഫോൺ നമ്പരുകളിൽ ബന്ധപ്പെട്ടാൽ മിനിട്ടുകൾക്കുള്ളിൽ രക്തദാതാക്കളെ ലഭിക്കും. നവ മാധ്യമ സമിതിയുടെ വെബ് സൈറ്റായ www.yavatha.in എന്ന സൈറ്റിൽ നിന്നും ഗൂഗിൾ പ്ലേ സ്റ്റോർ വഴിയും ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. കാസറഗോഡ് പെരിയ കേന്ദ്രമായി പ്രവർത്തിക്കുന്ന #BrainwaveTechnology യിലെ ArunKumar V Akv ആണ് BloodBook രൂപകൽപ്പന ചെയ്തത്. ചപ്പാരപ്പടവ് മംഗര സ്വദേശിയായ അരുൺകുമാർ പൂർണ്ണ പിന്തുണയുമായി തടിക്കടവ് നവ മാധ്യമ സമിതിയോടൊപ്പമുണ്ട്. രക്തം ദാനം ചെയ്യാൻ സന്നദ്ധരായവർക്ക് www.yuvatha.in എന്ന വെബ്സൈറ്റിലെ Blood Bank എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്താൽ അവരുടെ പേരുവിവരങ്ങൾ Blood Book ആപ്ലിക്കേഷനിൽ അപ് ലോഡ് ചെയ്യപ്പെടും. യുവതയുടെ വെബ്സൈറ്റിൽ കഥ, കവിത, ലേഖനങ്ങൾ, പി.എസ്.സി ചോദ്യങ്ങൾ എന്നിവയും പ്രസിദ്ധീകരിച്ചു വരുന്നു. താൽപര്യമുള്ളവർ support@yavatha.in അല്ലെങ്കിൽ dyfitdkv8@gmail.com എന്ന വിലാസത്തിലോ മാറ്ററുകൾ അയക്കുക

0 Response to "രക്തം നല്‍കാന്‍ മൊബൈല്‍ ആപ്പ്"
Post a Comment