ഇക്കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ദേശീയ റെക്കോര്‍ടുകള്‍ തകര്‍ത്തെറിഞ്ഞ് കണ്ണൂര്‍ ജില്ലയിലെ ആലക്കോട് താവുകുന്ന് സ്വദേശി
ജിസ്ന മാത്യു. 100, 200, 400 മീറ്റര്‍ ഓട്ടത്തിലാണ് ജിസ്ന റെക്കോര്‍ട് തകര്‍ത്ത് സ്വര്‍ണ്ണം കരസ്ഥമാക്കിയത്.റിലേ വിഭാഗങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി മെഡലുകള്‍ നേടി വ്യക്തിഗത ചാമ്പ്യനുമായി.
കോഴിക്കോട് ഉഷ സ്കൂളില്‍ 2011ല്‍ പ്രവേശനം നേടിയ ജിസ്നക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.പി.ടി.ഉഷയുടെ ശിക്ഷണത്തില്‍ കേരളത്തിന്റെ കായിക അഭിമാനം വാനോളമുയര്‍ത്താന്‍ ഈ മിടുക്കിക്ക് സാധിച്ചു.ഇന്ത്യക്ക് പുറത്ത് നടന്ന ഒട്ടേറെ അത്ലറ്റിക്സ് മീറ്റുകളില്‍ പങ്കെടുത്ത് നിരവധി റെക്കോര്‍ടുകള്‍ ഭേദിക്കാന്‍ ഈ കൊച്ചുമിടുക്കിക്ക് കഴിഞ്ഞു.
നടുവില്‍ പഞ്ചായത്തിലെ താവുകുന്ന് ബക്കിരിമലയിലെ സാധാരണ കര്‍ഷകനായ കുഴിവേലില്‍ മാത്യു, ജെസ്സി ദമ്പതികളുടെ മകളാണ് ജിസ്ന.മലയോരത്തിന്റെ അഭിമാനമായി മാറിയ ജിസ്ന മാത്യുവിനെ സ്വീകരിക്കാന്‍ ജന്മനാടും സമീപ പ്രദേശത്തെ ജനങ്ങളും തയ്യാറെടുക്കുകയാണ്.

0 Response to "കേരളത്തിന്‍റെ അഭിമാനമായി ജിസ്ന മാത്യു"
Post a Comment