നറുക്കെടുപ്പിലൂടെയാണ് സംവരണ മണ്ഡലങ്ങള്‍ നിശ്ചയിക്കുക. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷനുകളിലെ സംവരണ വാര്‍ഡ് തീരുമാനിക്കുന്നത് സംബന്ധിച്ചാണ് മാനദണ്ഡങ്ങളായത്. അതേസമയം, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ സംവരണ ഡിവിഷനുകള്‍ നിശ്ചയിക്കുന്നത് അല്‍പ്പം കൂടി വൈകും.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി കമ്മീഷന്‍ വിളിച്ചുചേര്‍ത്ത ജില്ലാ കലക്ടര്‍മാരുടെ യോഗത്തിലാണ് തീരുമാനം. കലക്ടര്‍മാരാണ് സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. ഇതിനായി തീയതി നിശ്ചയിച്ച് കലണ്ടര്‍ പുറത്തിറക്കും.
0 Response to "തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ 15ന് മുമ്പ് നടന്നേക്കും"
Post a Comment